‘കാക്കിപ്പട’യ്ക്ക് ദുബായ് ഇന്റര്‍നാഷണല്‍ സിനി കാര്‍ണിവല്‍ അവാര്‍ഡ്

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘കാക്കിപ്പട’ സിനിമക്ക് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡ്. ഇന്റര്‍നാഷണല്‍ നറേറ്റീവ് ഫീച്ചര്‍ വിഭാഗത്തില്‍ കാക്കിപ്പടയുടെ സംവിധായകന് ഷെബി ചൗഘട്ടിനാണ് അവാര്‍ഡ്.(Kakkippada movie got Dubai International Cine Carnival Award)
കാലിക പ്രസക്തമായ ഒരു വിഷയമാണ് കാക്കിപ്പട എന്ന സിനിമയിലൂടെ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷെബി ചൗഘട്ട് പറഞ്ഞത്. തീയറ്ററിലും ഒടിടിയിലും റിലീസ് ചെയ്ത സമയത്ത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട. കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഈ സിനിമ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ ചിത്രം മുന്നോട്ട് വെച്ച സന്ദേശവും സാമൂഹ്യ പ്രതിബദ്ധതയുമാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതികളെ ആകര്‍ഷിച്ചത്.
Read Also: ചലച്ചിത്ര വസന്തത്തിനായി ഗോവ ഒരുങ്ങുന്നു; ഐഎഫ്എഫ്ഐയിലെ പ്രധാന ചിത്രങ്ങളും വേദികളും അറിയാം…
ഷെജി വലിയകത്ത് നിര്‍മ്മിച്ച കാക്കിപ്പട ആസ്ത്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
Story Highlights: Kakkippada movie got Dubai International Cine Carnival Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here