അയ്യൻകുന്നിലുണ്ടായ വെടിവെപ്പിൽ മാവോയിസ്റ്റുകൾക്ക് പരുക്ക്; ആയുധങ്ങൾ പിടിച്ചെടുത്തെന്ന് ഡിഐജി

കണ്ണൂർ അയ്യൻകുന്നിലുണ്ടായ വെടിവെപ്പിൽ മാവോയിസ്റ്റുകൾക്ക് പരുക്കേറ്റെന്ന് ഡിഐ ജി പുട്ട വിമലാദിത്യ. പരുക്കേറ്റവരുമായി മാവോയിസ്റ്റ് സംഘം രക്ഷപ്പെട്ടു. എത്ര മാവോയിസ്റ്റുകൾക്ക് പരുക്കേറ്റുവെന്നതിൽ വ്യക്തതയില്ല. രണ്ട് തോക്കുകൾ പിടിച്ചെടുത്തുവെന്നും വനത്തിൽ തെരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാവിലെ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഉള്‍വനത്തില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനുപിന്നാലെ മേഖലയില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയില്‍ വീണ്ടും വെടിവെപ്പിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞത്.
ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്. മാവോയിസ്റ്റുകള്‍ രക്ഷപ്പെടാതിരിക്കാന്‍ വനാതിർത്തിയിലെ റോഡുകൾ പൊലീസ് വളഞ്ഞു. അയ്യന്‍കുന്ന് മേഖലയില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ദൗത്യസംഘം വനമേഖലയില്‍ തുടരുകയാണ്.
Read Also: വയനാട് മാവോയിസ്റ്റ്-പൊലീസ് വെടിവെപ്പ്; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന
Story Highlights: Thunderbolt Clash with Maoists In Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here