Advertisement

സെമിപ്പോരിൽ ടോസിൽ ജയിച്ച് ഇന്ത്യ; ന്യൂസിലൻഡിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

November 15, 2023
Google News 2 minutes Read

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിൽ ടോസ് നേടി ഇന്ത്യ. ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലൻഡിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. 2019ലെ സെമിഫൈനൽ തോൽവിക്ക് സ്വന്തം മണ്ണിൽ കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വാംഖഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ടീമുകളെല്ലാം 300ന് മുകളിൽ സ്കോർ ചെയ്ത മുംബൈയിൽ ഇന്ത്യയും ബാറ്റിംഗ് വെടിക്കെട്ട് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യയും ന്യൂസിലൻഡും സെമിയിൽ ഏറ്റുമുട്ടുന്നത്. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ സെമിയിൽ ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിലെത്തിയിരുന്നു.

ടീം ഇന്ത്യ: രോഹിത് ശർമ്മ , ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ടീം ന്യൂസിലൻഡ്: ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ

Story Highlights: ICC world Cup 2023 IND vs NZ India won toss and Choose to bat first

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here