Advertisement

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ സുരേഷ് ​ഗോപിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും;പദയാത്ര സംഘടിപ്പിക്കാൻ ബിജെപി

November 15, 2023
Google News 2 minutes Read
inappropriate behaviour towards journalist Suresh Gopi Police questioning

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും . നടക്കാവ് പൊലീസാണ് ചോദ്യം ചെയ്യുക. സുരേഷ് ഗോപിയെ കള്ളക്കേസിൽപ്പെടുത്തി എന്നാരോപിച്ച് ഇന്ന് പദയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ ട്വന്റിഫോറിനോട് പറഞ്ഞു. (inappropriate behaviour towards journalist Suresh Gopi Police questioning )

ഈ മാസം 18ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആയിരുന്നു സുരേഷ് ഗോപിക്ക് നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഹാജരാകാമെന്ന് അഭിഭാഷകൻ പൊലീസിനെ അറിയിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിൽ രാവിലെ 10 മണിക്ക് സുരേഷ് ഗോപി എത്തും. എന്നാൽ സുരേഷ്ഗോപിയെ കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് ബിജെപി ഇന്ന് പദയാത്ര സംഘടിപ്പിക്കും. ഇംഗ്ലീഷ് പളളി ജംഗ്ഷൻ നിന്നും പൊലീസ് സ്റ്റേഷൻ കവാടം വരെയാണ് പരിപാടി. ഐക്യദാർഡ്യറാലിയിൽ സുരേഷ്ഗോപി പങ്കെടുക്കുമെന്നാണ് സൂചന.

Read Also: ഉത്രവധക്കേസ്, വിസ്മയ കേസ്, കുറ്റവാളികളെല്ലാം അഴിക്കുള്ളിൽ; ഒടുവില്‍ 5 വയസുകാരിക്കും നീതി ഉറപ്പാക്കി ജി.മോഹന്‍രാജ്

കഴിഞ്ഞ മാസം 27നാണ് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ കോഴിക്കോടുവെച്ച് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്. പിന്നാലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ഇത് നടക്കാവ് പൊലീസിന് കൈമാറുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ പത്തോളം മാധ്യമപ്രവർത്തകരുടെയും ബിജെപി നേതാക്കളുടെയും മൊഴി രേഖപ്പെടുത്തിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കില്ലെന്നാണ് സൂചന.

Story Highlights: inappropriate behaviour towards journalist Suresh Gopi Police questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here