Advertisement

‘ഗവർണർ ബില്ലുകളിൽ ഒപ്പുവെച്ചത് മറ്റ് വഴികളില്ലാത്തതിനാൽ’; ഗവർണറെ വിമർശിച്ച് എം.വി ഗോവിന്ദൻ

November 15, 2023
Google News 1 minute Read
MV Govindan

മറ്റ് വഴികളില്ലാത്തതിനാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ ഒപ്പിടാൻ നിർബന്ധിതനായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർമാർക്ക് എവിടെ വരെ പോകാം എന്നതിൽ ഭരണഘടനാപരമായ വ്യക്തിയുണ്ട്. എന്നാൽ സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിളെ തടസ്സപ്പെടുത്തുന്നതാണ് ഗവർണറുടെ ഇടപെടൽ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവെക്കാത്തത് ഗവർണറും സർക്കാരും തമ്മിലുള്ള തുറന്ന പോരിലേക്ക് നയിച്ചിരുന്നു. ഇതിനിടെയാണ് ഒരു നിയമഭേദഗതിക്കും പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകിയത്. പിന്നാലെയായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. ഗവർണർമാർക്ക് എത്രത്തോളം പോകാനാകുമെന്നതിൽ ഭരണഘടനാപരമായ വ്യക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബില്ലുകൾ എക്കാലവും വെച്ച് താമസിപ്പിക്കാൻ ഗവർണർമാർക്ക് കഴിയില്ല. വിഷയത്തിൽ സുപ്രീംകോടതി തന്നെ കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് മറ്റുമാർഗങ്ങൾ ഒന്നുമില്ലാത്തതിനാലാണ് ബില്ലുകൾ ഒപ്പിടാൻ ഗവർണർ തയ്യാറായതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ ഭരണഘടനാ പദവി അംഗീകരിക്കുന്നു. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ മേൽ ഗവർണറുടെ ഇടപെടൽ ആവശ്യമില്ല. അത്തരമൊരു പദവി ആവശ്യമില്ലെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: MV Govindan criticized the Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here