ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരനെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
മോശം ദൃശ്യപരതയും മോശം കാലാവസ്ഥയും മുതലെടുത്താണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഒക്‌ടോബർ മാസത്തിലും സംയുക്ത ഓപ്പറേഷനിൽ ഉറി സെക്ടറിലെ നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു.
രണ്ട് ഭീകരരെ വധിച്ച സൈന്യം ഇവരിൽ നിന്ന് രണ്ട് എകെ സീരീസ് റൈഫിളുകളും 6 പിസ്റ്റളുകളും 4 ചൈനീസ് ഹാൻഡ് ഗ്രനേഡുകളും കണ്ടെത്തി.
Story Highlights: Terrorist Killed As Army Foils Infiltration Bid In Jammu and Kashmir’s Uri
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here