‘അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം’; രാഹുൽ ഗാന്ധി

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വീണ്ടും രാഹുൽ ഗാന്ധി. ഗൗതം അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ പാവപ്പെട്ടവരുടെ പോക്കറ്റിലേക്ക് പണം എത്തിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയുമാണ് കോൺഗ്രസ് സർക്കാർ എന്നും രാഹുൽ രാജസ്ഥാനിൽ പറഞ്ഞു.
“നോട്ട് നിരോധന സമയത്ത് കള്ളപ്പണം തുടച്ചു നീക്കിയില്ലെങ്കിൽ തന്നെ തൂക്കിക്കൊല്ലൂ എന്ന് മോദി പറഞ്ഞിരുന്നു. കൊറോണ കാലത്ത് അദ്ദേഹം പൊതുജനങ്ങളോട് പറഞ്ഞത് പാത്രം കൊട്ടാനും, മൊബൈൽ ഫ്ലാഷ് ലൈറ്റ് മിന്നിക്കാനുമാണ്. ഓക്‌സിജനോ മരുന്നോ കിട്ടാതെ രാജ്യത്തുടനീളം ആളുകൾ മരിക്കുന്ന സമയമായിരുന്നു അത്. ‘കൊവിഡ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്, ആളുകൾ മരിക്കുന്നു, നിങ്ങൾ പത്രം കൊട്ടണം’- മോദി പറഞ്ഞു”- രാജസ്ഥാനിലെ ചുരുവിൽ നടന്ന റാലിയിൽ രാഹുൽ പറഞ്ഞു.
“മറുവശത്ത് രാജസ്ഥാനിൽ ഭിൽവാര മോഡൽ ഉണ്ടായിരുന്നു. വീടുകളിൽ ഭക്ഷണപ്പൊതി എത്തിച്ചു, മരുന്നുകൾ നൽകി, രോഗികളെ രക്ഷിച്ചു. എന്തുകൊണ്ട്? കാരണം ഞങ്ങൾ പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയും സർക്കാരാണ്…പാവപ്പെട്ടവരുടെ കീശയിലേക്ക് പണം എത്തിക്കുകയാണ് കോൺഗ്രസ് പാർട്ടിയുടെ ജോലി. എന്നാൽ ബിജെപി അദാനിയുടെ പോക്കറ്റിലേക്ക് പണം എത്തിക്കുന്നു”- രാഹുൽ കൂട്ടിച്ചേർത്തു.
Story Highlights: ‘BJP transfers money into Adani’s pockets’: Rahul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here