ഗുജറാത്തിൽ വനിതാ ബിജെപി നേതാവിനെ അയൽവാസി കൊലപ്പെടുത്തി

Former Gujarat BJP district chief killed after scuffle with neighbour: ഗുജറാത്തിൽ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു. അമ്രേലി ജില്ലയിലാണ് സംഭവം. ബിജെപി മുൻ ജില്ലാ അധ്യക്ഷ മധുബൻ ജോഷിയാണ് മരിച്ചത്. അയൽവാസിയുമായുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റു.
അമ്രേലി ജില്ലയിലെ ധാരിയിൽ താമസിക്കുന്ന ബിജെപി നേതാവ് മധുബൻ ജോഷിയെയും ഭർത്താവിനെയും മകളെയും അയൽവാസികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റു. ജോഷിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിലവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. വനിതാ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചു.
Story Highlights: Former Gujarat BJP district chief killed after scuffle with neighbour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here