Advertisement

ഈ വർഷത്തെ രഥോത്സവത്തിന് സമാപനം; കൽപാത്തിയിൽ ദേവരഥ സംഗമത്തിന്റെ പുണ്യമേറ്റുവാങ്ങി ആയിരങ്ങൾ

November 16, 2023
Google News 1 minute Read
kalpathi chariot festival 2023 ends

അസ്തമയ സൂര്യനെ സാക്ഷിയാക്കി കല്പാത്തിയിൽ ദേവരഥ സംഗമത്തിന്റെ പുണ്യമേറ്റുവാങ്ങി ആയിരങ്ങൾ. നാലു ക്ഷേത്രങ്ങളിൽ നിന്നുള്ള ആറ് രഥങ്ങൾ ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കി തേരുമുട്ടിയിൽ സംഗമിച്ചതോടെയാണ് ഈ വർഷത്തെ രഥോത്സവത്തിന് സമാപനമായത്. അടുത്ത രഥോത്സവത്തിനായുള്ള കാത്തിരിപ്പാണ് ഇനി അഗ്രഹാരങ്ങളിൽ. ( kalpathi chariot festival 2023 ends )

സത്യത്തിൽ ഒടുക്കമല്ല,തുടക്കമാണ് കല്പാത്തി രഥോത്സവം.ജില്ലയിലെ 98 അഗ്രഹാര ക്ഷേത്രങ്ങളിലെ ആറ് മാസം നീണ്ട് നിൽക്കുന്ന രഥോത്സവങ്ങളുടെ തുടക്കം.മൂന്നു ദിവസത്തെ അഗ്രാഹാരവീഥികളിലെ പ്രയാണങ്ങൾ പൂർത്തിയാക്കിയാണ് തേരുമുട്ടിയിൽ രഥങ്ങൾ സംഗമിച്ചത്..കല്പാത്തി രഥോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ ചടങ്ങിന്റെ ഭാഗമാകാൻ ആയിരങ്ങളാണ് ഇത്തവണയെത്തിയത്.

രഥോത്സവം കഴിഞ്ഞാലും അഗ്രഹാരവീഥികളിലെ തെരുവ് വ്യാപാരം ദിവസങ്ങളോളം ഇനിയും തുടരും.

Story Highlights: kalpathi chariot festival 2023 ends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here