5 വർഷം കൊണ്ട് 2.5 ലക്ഷം തൊഴിലവസരങ്ങൾ, ഗോതമ്പ് കർഷകർക്ക് ബോണസ്; രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി ബിജെപി

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് സങ്കൽപ് പത്ര് പുറത്തിറക്കിയത്. 5 വർഷം കൊണ്ട് 2.5 ലക്ഷം തൊഴിലവസരങ്ങൾ, ഗോതമ്പ് കർഷകർക്ക് ബോണസ് തുടങ്ങിയവയാണ് പ്രധാന വാഗ്ധാനങ്ങൾ.
ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കും, എയിംസ് പോലെയുള്ള ആശുപത്രികൾ സംസ്ഥാനത്ത് നിർമിക്കും, സ്ത്രീ സുരക്ഷയ്ക്ക് ആൻ്റി റോമിയോ സ്ക്വാഡുകൾ നിയമിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. രാജസ്ഥാൻ്റെ വികസനത്തിലേക്കുള്ള മാർഗ്ഗ രേഖയാണ് ഇതെന്ന് ജെപി നദ്ദ പറഞ്ഞു.
Story Highlights: sankalp patra rajasthan bjp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here