Advertisement

രണ്ടാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

November 16, 2023
Google News 7 minutes Read
south africa bat australia cricket world cup

ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും. ടോസ് നേടിയ പ്രോട്ടീസ് നായകൻ ടെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ ജേതാക്കൾ 19 ന് ഫൈനലിൽ ഇന്ത്യയെ നേരിടും.

കൊൽക്കത്തയിലെ സ്പിൻ അനുകൂല പിച്ച് കണക്കിലെടുത്ത് ലുങ്കി എങ്കിഡിയ്ക്ക് പകരം തബ്രൈസ് ഷംസിയെ ദക്ഷിണാഫ്രിക്ക ടീമിൽ ഉൾപ്പെടുത്തി. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പുറത്തിരുന്ന ഗ്ലെൻ മാക്സ്‌വലും മിച്ചൽ സ്റ്റാർക്കും ടീമിൽ തിരികെയെത്തി. മാർക്കസ് സ്റ്റോയിനിസും ഷോൺ ആബട്ടും പുറത്തിരിക്കും.

ടീമുകൾ:

South Africa: Quinton de Kock(w), Temba Bavuma(c), Rassie van der Dussen, Aiden Markram, Heinrich Klaasen, David Miller, Marco Jansen, Keshav Maharaj, Gerald Coetzee, Kagiso Rabada, Tabraiz Shamsi

Australia: Travis Head, David Warner, Mitchell Marsh, Steven Smith, Marnus Labuschagne, Glenn Maxwell, Josh Inglis(w), Pat Cummins(c), Mitchell Starc, Adam Zampa, Josh Hazlewood

Story Highlights: south africa bat australia cricket world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here