Advertisement

ശബരിമല മതേതരത്വത്തിന്റെ പ്രതീകം, മനുഷ്യർ തമ്മിലുള്ള ഒരുമ വളർത്തിയെടുക്കുന്നതായിരിക്കണം തീർത്ഥാടനം; മന്ത്രി കെ രാധാകൃഷ്ണൻ

November 17, 2023
Google News 2 minutes Read

എല്ലാവരും ഒന്നു ചേരുന്ന സ്ഥലം ആയതിനാൽ ഇന്നത്തെ കാലത്ത് ശബരിമലക്ക് വലിയ പ്രസക്തിയുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണ്. കെണിവെച്ച് പിടിക്കുക എന്നുള്ള സ്വഭാവം മാറണമെന്നും തുറന്ന മനസ്സോടുകൂടി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.മനുഷ്യർ തമ്മിലുള്ള ഒരുമ വളർത്തിയെടുക്കുന്നതായിരിക്കണം ഈ തീർത്ഥാടനം എന്നും മന്ത്രി വ്യക്തമാക്കി.(K Radhakrishnan About Sabarimala)

ഇത്തവണ കൂടുതൽ തീർത്ഥാടകരെ പ്രതീക്ഷിയ്ക്കുന്നതായും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.ഇതര സംസ്ഥാന ഭക്തർക്ക് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.തീർത്ഥാടനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായും പരമാവധി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

ഭക്തർക്ക് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ ഇടപെട്ട് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ശബരിമല മതേതര തീർത്ഥാടന കേന്ദ്രമാണെന്നും ശബരിമലയുടെ പ്രസക്തി വർദ്ധിച്ചിരിയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളും തീർത്ഥാടർക്ക് സൗകര്യങ്ങൾ നൽകുന്നതിനായി ഇതര മത ദേവാലയങ്ങളിലും ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights: K Radhakrishnan About Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here