കുടക് തോട്ടങ്ങളിലെ ദുരൂഹ മരണങ്ങൾ; 24 വാർത്തയിൽ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ

കുടക് തോട്ടങ്ങളിലെ ദുരൂഹ മരണങ്ങളുടെയും തിരോധാനങ്ങളുടെയും പശ്ചാത്തലത്തിൽ ട്വന്റിഫോർ വാർത്ത പരമ്പരയോട് പ്രതികരിച്ച് പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കര്‍ണാടക സര്‍ക്കാരുമായും ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് മേധാവിമാരുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഏറ്റവും ഒടുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബാബലി സ്വദേശി ബിനീഷിന്റെ മരണത്തിൽ അന്വേഷണം ഉണ്ടാകും. മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിലിന് പോകുന്നവരെ കുറിച്ചുള്ള രേഖകള്‍ സൂക്ഷിക്കുന്ന സംവിധാനം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.(K Radhakrishnan intervened in 24 news report Mysterious Deaths in Kodagu)
പത്തുവർഷം മുമ്പ് കുടകിൽ പണിക്ക് പോയ ശേഷം കാണാതായ ചുണ്ടപ്പാടി കോളനിയിലെ ശ്രീധരന്റെ തിരോധാനം മുതൽ ഏറ്റവും ഒടുവിൽ ബാവലി ഷാണമംഗലം സ്വദേശി ബിനീഷിന്റെ ദുരൂഹ മരണം വരെയുള്ള സംഭവങ്ങൾ 24 പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നു. 24 വാർത്ത സംഘം കുടകിൽ നടത്തിയ അന്വേഷണത്തിലും വിഷയത്തിന്റെ ഗൗരവം പുറം ലോകത്തേക്ക് എത്തിക്കാനായി.. ഒടുവിൽ കുടക് തോട്ടങ്ങളിലെ മരണങ്ങളിലും തിരോധാനങ്ങളിലും ഇടപെടലുണ്ടാകുമെന്ന് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഉറപ്പ് നൽകി.
Read Also: കുടക് തോട്ടങ്ങളിലെ ദുരൂഹ മരണങ്ങൾ; 24 വാർത്തയിൽ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ
പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിലിന് പോകുന്നവരെ കുറിച്ചുള്ള രേഖകള്‍ സൂക്ഷിക്കുന്ന സംവിധാനം ശക്തിപ്പെടുത്തും. ബാവലി സ്വദേശി ബിനീഷിന്‍റെ ദുരൂഹമരണത്തിലും അന്വേഷണമുണ്ടാകുമെന്നും പറഞ്ഞു.
Story Highlights: K Radhakrishnan intervened in 24 news report Mysterious Deaths in Kodagu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here