കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് എംഎല്‍എ; അതൃപ്തിയുമായി ലീഗ് പ്രവർത്തകർ

കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദ് അംഗമായതിൽ ലീഗിനകത്ത് ഭിന്നത രൂക്ഷം. നേതൃത്വം ന്യായീകരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സാമൂഹമാധ്യമ കൂട്ടായ്മകളിലടക്കം വിമർശനം ശക്തമാണ്. എന്നാൽ സഹകണ മേഖലയിൽ മാത്രമാണ് സിപിഐഎമ്മുമായി സഹകരണമെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തുടരുമെന്നും പി കെ ബഷീർ എംഎൽഎ പറഞ്ഞു.(League MLA in Kerala Bank Board)
മലപ്പുറം നഗരത്തിലും ലീഗ് ഓഫീസിന് മുന്നിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പി അബ്ദുൽ ഹമീദിനെ യൂദാസ് എന്ന് അധിക്ഷേപിച്ചും പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപെട്ടുമാണ് മലപ്പുറം ലീഗ് ഓഫീസിന് മുന്നിലും കലക്ടറേറ്റ് പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
Read Also: നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടർ; പി എ മുഹമ്മദ് റിയാസ്
കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതിൽ ലീഗ് സഹകാരികൾക്കിടയിലും പ്രവർത്തകർക്കിടയിലും വലിയ അമർഷമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും അബ്ദുൽ ഹമീദീനെ വിമർശിച്ചും പരിഹസിച്ചും പോസ്റ്റുകളുണ്ട്. പൗരത്വ ഭേദഗതി വിഷയത്തിലും പലസ്തീൻ വിഷയത്തിൽ ലീഗ് കാണിച്ച സാങ്കേതികത്വം ബാങ്കിന്റെ വിഷയത്തിൽ ലീഗിനില്ലെന്നാണ് പരിഹാസം.
Story Highlights: League MLA in Kerala Bank Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here