നവകേരള സദസിനുള്ള ആഢംബര ബസിന്റെ നിര്‍മാണം പൂര്‍ത്തിയായി

നവകേരള സദസിനുള്ള ആഢംബര ബസിന്റെ നിര്‍മാണം ബെംഗളൂരുവില്‍ പൂര്‍ത്തിയായി. ലാല്‍ബാഗിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സില്‍ ബസ് എത്തിച്ചു. മണ്ഡ്യയിലെ ഫാക്ടറിയിലാണ് ആഢംബര ബസ് നിര്‍മ്മിച്ചത്. ഉടന്‍ ബസ് കേരളത്തിലേക്ക് പുറപ്പെടും.
നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബസ് നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. നവകേരള സദസിന് നാളെ കാസര്‍ഗോഡ് തുടക്കമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും.
നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. വിവാദങ്ങള്‍ക്കിടെ നടത്തുന്ന നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും.
Story Highlights: Luxury bus for the Navakerala sadas has been ready