Advertisement

ആമസോണിൽ ഇനി വാഹനങ്ങളും മേടിക്കാം; ഹ്യൂണ്ടായി വെഹിക്കിൾസുമായി ധാരണയിലെത്തി

November 17, 2023
Google News 2 minutes Read
Amazon-Hyundai

ഓൺലൈൻ വഴി വാഹനങ്ങൾ വിൽപനയ്ക്ക് എത്തിക്കാൻ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. ഇതിനായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി വെഹിക്കിൾസുമായി ആമസോൺ ധാരണയിലെത്തി. അടുത്ത വർഷം മുതലായിരിക്കും ഓൺലൈൻ വഴി വാഹനങ്ങൾ വിൽപനയ്ക്ക് എത്തിക്കുന്നത്.

ആദ്യമായാണ് ആമസോണിൽ വാഹനങ്ങൾ എത്തുന്നത്. യുഎസിൽ ആയിരിക്കും ഇത്തരത്തിലുള്ള ഓൺലൈൻ വാഹന വിൽപന ആദ്യം ആരംഭിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ടുകൾ. ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഹ്യൂണ്ടായുടെ വാഹനങ്ങളാണ് ഇത്തരത്തിൽ ആമസോൺ വഴി ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയുക. കൂടുതൽ നിർമ്മാതാക്കൾ ഈ സാധ്യത ഉപയോ​ഗിക്കാൻ സാധ്യതയും മുന്നിൽ കാണുന്നുണ്ട്.

ആമസോൺ വഴി ഓർഡർ ചെയ്യുന്ന വാഹനം പ്രാദേശിക ഹ്യൂണ്ടായ് ഡീലർ വഴി ആയിരിക്കും ഡെലിവറി ചെയ്യുന്നത്. ഹ്യൂണ്ടായുടെ നിലവിൽ ഉള്ള ഏത് മോഡൽ വാഹനങ്ങളും ഇത്തരത്തിൽ ആമസോൺ വഴി വാങ്ങാൻ സാധിക്കുന്നതായിരിക്കും.

Story Highlights: Now purchase cars on Amazon, can buy Hyundai vehicles online

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here