Advertisement

ശംഖുമുഖത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം തയ്യാര്‍; വധൂവരന്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്

November 17, 2023
Google News 2 minutes Read

വിനോദ സഞ്ചാര വകുപ്പ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്ത് ആരംഭിച്ചു. ഉദ്ഘാടന വേദിയില്‍ പ്രതിശ്രുത വധൂവരന്‍മാര്‍ക്കൊപ്പമുള്ള സെല്‍ഫി മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ചു. ഇവരുടെ വിവാഹം നവംബര്‍ 30ന് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തില്‍ നടക്കും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.(Shankhumugham First Destination Wedding Center Kerala)

”തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖത്ത് വിനോദ സഞ്ചാര വകുപ്പ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ആരംഭിച്ചു. ഉദ്ഘാടന വേദിയിൽ പ്രതിശ്രുത വധൂവരൻമാർക്കൊപ്പം സെൽഫി.. ഇവരുടെ വിവാഹം നവംബർ 30 ന് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിൽ നടക്കും.” – മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കേരളവും ക്യൂബയും തമ്മിലുള്ള ‘ചെ’ ഇന്റർനാഷണൽ ഫെസ്റ്റിവലിന് തുടക്കം; ഏറെ ഹൃദ്യമായ അനുഭവമെന്ന് പിണറായി വിജയൻ

വിനോദസഞ്ചാര വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമാണ് ശംഖുമുഖത്ത് ആരംഭിച്ചത്. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Story Highlights: Shankhumugham First Destination Wedding Center Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here