ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര: മുതിർന്ന താരങ്ങൾക്ക് വിശ്രമം, സൂര്യകുമാർ നയിച്ചേക്കും

ലോകകപ്പിനു ശേഷം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിച്ചേക്കുമെന്ന് റിപ്പോർട്ട്. 19ന് ലോകകപ്പ് അവസാനിച്ച് മൂന്ന് ദിവസത്തിനു ശേഷം, നവംബർ 23ന് ആരംഭിക്കുന്ന പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കും. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലെ അംഗങ്ങളിൽ പലരും ഓസ്ട്രേലിയക്കെതിരെ കളിക്കുമെന്നും സൂചനയുണ്ട്. (australia t20 suryakumar yadav)
ഹാർദിക് പാണ്ഡ്യയെ നായകനാക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും താരത്തിന് ലോകകപ്പിനിടയിൽ പരുക്കേറ്റതിനെ തുടർന്ന് സൂര്യയെ പരിഗണിക്കുകയായിരുന്നു. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളൊന്നും കളിക്കില്ല. ഇവർക്കൊപ്പം പരിശീലകൻ രാഹുൽ ദ്രാവിഡിനും വിശ്രമം അനുവദിക്കും. ഇതോടെ വിവിഎസ് ലക്ഷ്മണാവും പരമ്പരയിൽ ഇന്ത്യയുടെ പരിശീലകൻ. മലയാളി താരം സഞ്ജു സാംസണൊപ്പം ഇഷാൻ കിഷൻ, മുഹമ്മദ് ഷമി, ശുഭ്മൻ ഗിൽ, യുസ്‌വേന്ദ്ര ചഹാൽ തുടങ്ങിയ താരങ്ങൾ പരമ്പരയിൽ കളിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ലോകകപ്പ് ഫൈനലിൽ ടോസ് നിർണായകമല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞിരുന്നു. പിച്ച് പരിശോധിച്ചപ്പോൽ അല്പം സ്ലോ ആണെന്ന് മനസിലായി. അത് പരിഗണിച്ച് മൂന്ന് സ്പിന്നർമാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും രോഹിത് ശർമ ഫൈനലിനു മുന്നോടി ആയുള്ള വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ടോസ് നിർണായകമല്ല. പിച്ചിൽ ചെറിയ രീതിയിൽ പുല്ലുണ്ട്. സ്ലോ പിച്ചാണ്. മൂന്ന് സ്പിന്നർമാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കും. ഓസ്ട്രേലിയക്ക് ലോകകപ്പ് ഫൈനലിലുള്ള പരിചയം കാര്യമാക്കുന്നില്ല. ഏത് സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. തുടക്കത്തിൽ കളിക്കാൻ കഴിയാതിരുന്നത് ഷമിക്ക് ബുദ്ധിമുട്ടായിരുന്നു. അവസരം ലഭിച്ചപ്പോൾ അദ്ദേഹം നല്ല പ്രകടനം നടത്തുന്നു. എന്നെ സംബന്ധിച്ച് 50 ഓവർ ലോകകപ്പ് വിജയിക്കുക വലിയ കാര്യമാണ്. ഓസ്ട്രേലിയ ശക്തരാണ്. ബാറ്റർമാരും ബൗളർമാരും നല്ല പ്രകടനം നടത്തുന്നു. ബാലൻസ്ഡ് ആയ ടീമാണ് ഓസ്ട്രേലിയ. ഇന്ത്യൻ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. താരങ്ങൾ ആവേശത്തിലാണ് എന്നും രോഹിത് പ്രതികരിച്ചു.
Story Highlights: australia t20 series world cup suryakumar yadav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here