ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കി; കോട്ടയത്ത് റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്

കോട്ടയം മാഞ്ഞൂരിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്. കടുത്തുരുത്തി പൊലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും കാട്ടി എഫ്ഐ ആർ രജിസ്റ്റർ ചെയ്തു. ഷാജി മോൻ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. സ്വാഭാവിക നടപടിക്രമം മാത്രമെന്ന് പൊലീസ് അറിയിച്ചു.
കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോട്ടയം മാഞ്ഞൂരിൽ പഞ്ചായത്ത് പടിക്കൽ പ്രവാസി വ്യവസായി ഷാജി മോൻ ജോർജ് ആദ്യം ധർണ നടത്തിയത്. തുടർന്ന്
പഞ്ചായത്ത് ഓഫിസ് വളപ്പിൽ ധർണ നടത്തിയ ഷാജിമോനെ ഓഫിസ് വളപ്പിൽ തിരക്ക് വർധിച്ചതിനാൽ പൊലീസ് പുറത്തേക്ക് മാറ്റി. പിന്നാലെ ഷാജി മോൻ മള്ളിയൂർ– മേട്ടുമ്പാറ റോഡിൽ കിടന്നു പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു.
Story Highlights: Case against businessman who protested in Kottayam road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here