Advertisement

ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആൾട്മാനെ പുറത്താക്കി

November 18, 2023
Google News 2 minutes Read
Open AI- sam altman

ചാറ്റ് ജി.പി.ടി. ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആൾട്മാനെ പുറത്താക്കി. പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജിവയ്ക്കുകയും ചെയ്തു. കമ്പനിയെ മുന്നോട്ട് നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസം നഷ്ടപ്പെട്ടെന്നാണ് കമ്പനി പറയുന്നത്. ഓപ്പൺ എഐയുടെ ചീഫ് ടെക്‌നോളജി ഓഫിസർ മിറ മൊറാട്ടിയാണ് ഇടക്കാല സിഇഒയെന്നും കമ്പനി അറിയിച്ചു.(ChatGPT creator OpenAI fires CEO Sam Altman)

കഴിഞ്ഞ നവംബറിലാണ് സാമിന്റെ നേതൃത്വത്തിൽ ഓപ്പൺ എഐ ചാറ്റ്ജിപിടി എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്. തുടക്കത്തിൽ വൻ സ്വീകാര്യത ലഭിച്ച എഐ ചാറ്റ് ബോട്ട് പിന്നീട് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഉപയോക്താക്കളുടെ എണ്ണത്തിൽ അടക്കം വൻകുറവുണ്ടായി. ഇതോടെയാണ് സാം ആൾട്മാനെ പുറത്താക്കൽ നടപടികളിലേക്ക് കമ്പനി നീങ്ങിയത്.

സാം ആൾട്മാനെ പുറത്താക്കിയതിന് പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജി വെക്കുകയും ചെയ്തു. 2015 ഡിസംബറിലാണ് സാം ആൾട്മാൻ, ഗ്രെഗ് ബ്രോക്ക്മാൻ, റെയ്ഡ് ഹോഫ്മാൻ, ജെസിക്ക ലിവിങ്സ്റ്റൺ, പീറ്റർ തിയേൽ, ഇലോൺ മസ്‌ക്, ഇല്യ സുറ്റ്‌സ്‌കെവർ, ട്രെവർ ബ്ലാക്ക് വെൽ, വിക്കി ചെയുങ്, ആൻഡ്രേ കാർപതി, ഡർക്ക് കിങ്മ, ജോൺ ഷുൾമാൻ, പമേല വഗാറ്റ, വൊസേക്ക് സറെംബ എന്നിവർ ചേർന്ന് ഓപ്പൺ എഐയ്ക്ക് തുടക്കമിട്ടത്.

Story Highlights: ChatGPT creator OpenAI fires CEO Sam Altman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here