തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യവിഷബാധ; എറണാകുളം ആർടിഒ ആശുപത്രിയിൽ
എറണാകുളം തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യവിഷബാധ. എറണാകുളം ആർടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കളക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആർടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്. മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു. ഡോക്ടർമാരുടെ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണ് ആരോഗ്യസ്ഥിതി മോശമാക്കിയതെന്ന് കണ്ടെത്തിയത്.
ഹോട്ടലിൽ നിന്ന് കഴിച്ച ചട്നിയാണ് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയതെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരം. ആർടിഒയുടെ പരാതിയിൽ ഭക്ഷ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
Story Highlights: Food poison in Ernakulam Thrikkakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here