Advertisement

കുതിപ്പ് തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

November 18, 2023
Google News 1 minute Read

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു തന്നെ. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 45,240 രൂപയാണ് വില. ഏതാനും ദിവസങ്ങൾക്കുള്ളിൽ 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,655 രൂപയാണ്.

ദേശീയ വിപണിയിൽ 45360 രൂപയാണ് ഒരു പവൻ സ്വർണത്തിന്. ഗ്രാമിന് 5670 രൂപയാണ് ഡൽഹിയിലെ വില. കേരളത്തിലെ വിലയേക്കാൾ അൽപ്പം കൂടുതലാണ് ഡൽഹിയിൽ.

അതേസമയം, വെള്ളി ഗ്രാമിന് 76 രൂപയും കിലോയ്ക്ക് 76000 രൂപയുമാണ് പുതിയ വില. കിലോ വിലയില്‍ 500 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

Story Highlights: Gold Rate today in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here