Advertisement

മന്ത്രി കെ രാധാകൃഷ്ണനെ ഒഴിവാക്കി നവ കേരള സദസ്സ് പോസ്റ്റർ; സാങ്കേതിക പിഴവെന്ന് നേതാക്കൾ

November 18, 2023
Google News 2 minutes Read
nava kerala poster radhakrishnan

മന്ത്രി കെ രാധാകൃഷ്ണനെ ഒഴിവാക്കി നവ കേരള സദസ്സ് പോസ്റ്റർ. കൊയിലാണ്ടി അസംബ്ലി മണ്ഡലം കമ്മിറ്റി അടിച്ച നവ കേരള സദസിന്റെ പോസ്റ്ററിൽ നിന്നാണ് മന്ത്രി കെ രാധാകൃഷ്ണൻ പുറത്തുപോയത്. സാങ്കേതിക പിഴവ് എന്ന് നേതാക്കൾ വിശദീകരിച്ചു. പിഴവ് അറിഞ്ഞതോടെ പോസ്റ്റർ മാറ്റി സ്ഥാപിച്ചു. ഈ മാസം 25 നാണ് കൊയിലാണ്ടിയിൽ നവകേരള സദസ്സ് നടക്കുക. (nava kerala poster radhakrishnan)

നവകേരള സദസിന് കാസർ​ഗോഡ് പൈവളികെയിൽ തുടക്കമായി. മഞ്ചേശ്വരത്തെ പൈവളികെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവ​ഹിച്ചു. നവകേരള സദസ് സർക്കാർ പരിപാടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് വിരുദ്ധമാണെന്ന് ഉദ്ഘാടന പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഈ പരിപാടിയിൽ പ്രധാന റോളിൽ എംഎൽഎ ഉണ്ടാകണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് നാടിന്റെ പരിപാടിയെന്നതിന് തെളിവാണ് വൻ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വേദിയിൽ പ്രതിപക്ഷത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

Read Also: ‘മാധ്യമപ്രവർത്തകർക്ക് ബസിനകം പരിശോധിക്കാം’; നവകേരള ബസിലെ ആർഭാടം കണ്ടെത്താൻ ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

2016ന് മുമ്പുള്ള സർക്കാരായിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകില്ലെന്നും 2016 ന് മുമ്പ് കേരളീയർ നിരാശയിൽ ആയിരുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു. സർക്കാർ നേട്ടങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നും എൽഡിഎഫ് സർക്കാർ വന്നതോടെ വികസനം ത്വരിതഗതിയിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള ബസിലെ ആർഭാടം മാധ്യമങ്ങൾ നേരിട്ട് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബസിന്റെ ആർഭാടത്തെക്കുറിച്ച് പറഞ്ഞവർ പരിപാടിക്ക് പ്രചാരണം നൽകിയെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ആർഭാടം കണ്ടെത്താൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചു.

നവകേരള ബസിൽ ആഡംബരം കണ്ടെത്താൻ ശ്രമിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കാസർഗോഡ് മഞ്ചേശ്വരത്ത് നവകേരള സദസിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസിൽ കയറി, എന്നാൽ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. അതിനാൽ പരിപാടി കഴിയുമ്പോൾ മാധ്യമപ്രവർത്തകർ ബസിൽ കയറണം. അതിന്റെ ഉള്ളിൽ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാകുന്ന എന്തെങ്കിലും ഇടത് സർക്കാർ ചെയ്തോ? മാധ്യമങ്ങൾ ശത്രുതാപരമായിട്ടാണ് സർക്കാറിനോട് പെരുമാറുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: nava kerala poster k radhakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here