രാജസ്ഥാനിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; 5 പൊലീസുകാർ മരിച്ചു, 2 പേർക്ക് പരിക്ക്

രാജസ്ഥാനിലെ വാഹനാപകടത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായി ഡ്യൂട്ടിക്ക് പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
രാജസ്ഥാനിലെ ചുരുവിൽ ഞായറാഴ്ചയായിരുന്നു അപകടം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നാഗൗറിൽ നിന്ന് ജുൻജുനുവിലേക്ക് ഡ്യൂട്ടിക്കായി പോകുകയായിരുന്നു പൊലീസ് സംഘം. ഇതിനിടെ പൊലീസ് വാഹനം ട്രക്കിൽ ഇടിക്കുകയായിരുന്നു.
അമിത വേഗതയിൽ വന്ന ട്രക്ക് പൊലീസ് വാഹനത്തെ മറികടന്ന ശേഷം പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നുവെന്നാണ് വിവരം. വാഹനം ട്രക്കിൽ ഇടിച്ച് അഞ്ച് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Story Highlights: 5 police officers killed, 2 injured as their car rams truck in Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here