സത്താർ കായംകുളത്തിന്റെ വിയോഗം; അനുശോചന യോഗം ചേർന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി

കഴിഞ്ഞ ദിവസം റിയാദിൽ മരണമടഞ്ഞ സൗദി ഒ ഐ സി സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ റിയാദ് പൊതു സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് അനുശോചന യോഗം ചേർന്നു. ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തിൽ റിയാദിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. റിയാദിലെ ഏതൊരു സംഘടന നടത്തുന്ന പരിപാടികളിലും സത്താറിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്തത്തവർ അനുസ്മരിച്ചു . സത്താറിന്റെ വിയോഗം റിയാദ് പൊതു സമൂഹത്തിനു തീരാ നഷ്ടമാണെന്ന് അനുശോചന ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഒ ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പളയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അഷ്‌റഫ് വേങ്ങാട്ട് ( എൻ ആർ കെ ), സെബിൻ ഇഖ്‌ബാൽ (കേളി) സുധീർ കുമ്മിൾ (നവോദയ) എൻ ആർ കെ മുൻ ചെയർമാൻ ഐ. പി. ഉസ്മാൻ കോയ, ശിഹാബ് കൊട്ടുകാട്, ഒ.ഐ.സി സി നേതാക്കന്മാരായ സലിം കളക്കര, രഘുനാഥ് പറശിനിക്കടവ്, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർക്കാട്, റസാഖ് പൂക്കോട്ടുംപാടം, റഹ്‌മാൻ മുനമ്പത്ത്, സിദ്ധിഖ് കല്ലുപറമ്പൻ, റഷീദ് കൊളത്തറ, അസ്‌കർ കണ്ണൂർ,നിഷാദ് ആലംകോട്, അഡ്വ. ആഷിക്ക് തൈക്കണ്ടി, മുജീബ് കായംകുളം, ഷിബു ഉസ്മാൻ, വിവിധ സംഘടനകളെ പ്രതിനിധികരിച്ചു ജയൻ കൊടുങ്ങലൂർ ( മീഡിയ ഫോറം ) ഉമ്മർ മുക്കം (ഫോർക്ക )അഷ്‌റഫ് (ഐ.സി.എഫ് ) നിസ്സാർ പള്ളിക്കശ്ശേരിൽ (മൈത്രി കരുനാഗപ്പള്ളി) സലിം മാഹി (തനിമ) ഷൈജു നമ്പലശ്ശേരി (കൃപ), സലിം സഖാഫി (കായംകുളം മജ്ലിസ് ),സലിം വാലില്ലാപുഴ ( പി. എം. എഫ് ) റാഫി പാങ്ങോട് ( ജി എം. എഫ് ) റാഫി കൊയിലാണ്ടി (കൊയിലാണ്ടി കൂട്ടം ) മുഹമ്മദ് മൂസ ( ഇവ ) ബിനു ശങ്കരൻ ( കേരളീയ സമാജം) ഡെന്നി (റിയ) ബാബു രാജ് ( റിംല ) ഗിരിജൻ ശങ്കരൻനായർ ( തൃശൂർ ജില്ലാ സൗഹൃദവേദി ) ടോം മാത്യു ( കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ) കബീർ പട്ടാമ്പി ( പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ) അലക്സ് (കൊട്ടാരക്കര പ്രവാസി ) ഷെമീർ കല്ലിങ്ങൽ ( റിയാദ് ടാക്കീസ് ) മുസ്തഫ കവ്വായി (പയ്യന്നൂർ സൗഹൃദവേദി ) ആഷിൽ വലപ്പാട് (വലപ്പാട് ചാരിറ്റബിൾ സൊസൈറ്റി ) സക്കീർ മണ്ണാർമല ( ആർ. എം. സി ) ഇസ്മായിൽ ( കിയോസ് ) രാജേഷ് കോഴിക്കോട് (തറവാട് ) പ്രമോദ് കോഴിക്കോട് (തട്ടകം ) ഗഫൂർ കൊയിലാണ്ടി ( ബി.ഡി.കെ ) സനൂപ് ( പയ്യന്നൂർ സൗഹൃദവേദി) ഷെഫീഖ് തലശ്ശേരി (തലശ്ശേരി കൂട്ടായ്മ ) നാസർ കാരകുന്ന് ( ചില്ല സർഗവേദി) രാജു തൃശൂർ ( തൃശൂർ ജില്ലാ പ്രവാസി കൂട്ടായ്മ ) നൗഷാദ് ആലുവ ( റിയാദ് ഹെല്പ് ഡെസ്ക് ), നാസർ ലെയ്സ് (യവനിക) സിയാദ് ( ചാക്കോച്ചൻ ഫ്രണ്ട്‌സ് ) കമറുദ്ധീൻ താമരക്കുളം (താമരക്കുളം പ്രവാസി ) ബഷീർ വണ്ടൂർ ( എം. ഇ. എസ് മമ്പാട് അലുംനി ) നാസ്സർ ( ട്രിവ ) അഡ്വ. അജിത്, സലിം അർത്തിയിൽ , ഷാജി മഠത്തിൽ, നസ്‌റുദ്ധീൻ വി.ജെ, മൈമൂന അബ്ബാസ്, ജലീൽ ആലപ്പുഴ, സൈഫ് കൂട്ടുങ്ങൽ, ഒ ഐ സി സി യുടെ വിവിധ ജില്ലാ പ്രസിഡന്റുമാരായ സുഗതൻ നൂറനാട്, സജീർ പൂന്തുറ, ഷഫീഖ് പൂരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കെ. കെ. തോമസ്, ബഷീർ കോട്ടയം, സലാം ഇടുക്കി, ശുകൂർ ആലുവ, സുരേഷ് ശങ്കർ, ഫൈസൽ പാലക്കാട്, അമീർ പട്ടണത്ത്, ഹർഷദ് എം. ടി. അബ്ദുൽ മജീദ്, ജയൻ മുസാമിയ, എന്നിവരും സംസാരിച്ചു
. ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്ല വല്ലാഞ്ചിറ, നൗഫൽ പാലക്കാടൻ, നവാസ് വെള്ളിമാട്കുന്ന്, ഷാനവാസ് മുനമ്പത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Story Highlights: OICC Riyadh Central Committee condoled the demise of Sattar Kayamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here