ലോകകപ്പ് ഫൈനലിനിടെ സുരക്ഷാ വീഴ്ച; പലസ്തീൻ അനുകൂലി കളി തടസ്സപ്പെടുത്തി, കോലിയെ കെട്ടിപ്പിടിച്ചു
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ വൻ സുരക്ഷാ വീഴ്ച. പലസ്തീൻ അനുകൂലി കളി തടസ്സപ്പെടുത്തി. പലസ്തീൻ പതാകയുമായി മൈതാനത്തിറങ്ങിയ യുവാവ് ഓടിയെത്തി വിരാട് കോലിയെ കെട്ടിപ്പിടിച്ചു.
മത്സരത്തിന്റെ 14-ാം ഓവറിനിടെയാണ് സംഭവം. ‘ഫ്രീ പലസ്തീൻ’ ടീ-ഷർട്ട് ധരിച്ചെത്തിയ ഒരു ആരാധകൻ മൈതാനത്തിറങ്ങി ഓടിച്ചെന്ന് കോലിയെ കെട്ടിപ്പിടിക്കുകയായിരുന്നു. യുവാവിനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അഹമ്മദാബാദ് നഗരത്തിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിലും 6,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് പിടിഐ റിപ്പോർട്ട്.
Story Highlights: Palestine supporter invades field; hugs Virat Kohli during ODI World Cup final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here