ഗതാഗത കമ്മീഷണറുടെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

ഗതാഗത കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പന്തളം പറന്തൽ മല്ലശ്ശേരി വീട്ടിൽ പദ്മകുമാർ (48) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്നുപോകുന്നതിനിടെ എഡിജിപിയുടെ വാഹനം പദ്മകുമാറിനെ ഇടിക്കുകയായിരുന്നു.
എംസി റോഡിൽ പന്തളത്തിനും ആടൂരിനും ഇടയിൽ പറന്തൽ ജംക്‌ഷനു സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അടൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്ന കാർ റോഡ് മുറിച്ചുകടക്കുന്നതിനിടെ പദ്മകുമാറിനെ ഇടിക്കുകയായിരുന്നു. ഇയാളെ എഡിജിപി തന്നെയാണ് വാഹനത്തിൽ കയറ്റി അടൂർ താലൂക്കാശുപത്രിയിലെത്തിച്ചത്.
Story Highlights: Person hit by Transport commissioner’s car died under treatment
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here