Advertisement

ശബലിമല; അറിയാം ചരിത്രവും വിശ്വാസവും കഥകളും

November 19, 2023
Google News 2 minutes Read
Sabarimala temple history

വ്രതമെടുത്ത് ഭക്തിയോടെ 41 ദിവസം അയ്യപ്പന്മാരായി ജീവിച്ച് ശബരിമലയിലെത്തി പതിനെട്ടാം പടികടന്ന് അയ്യനെ കണ്ട് ദര്‍ശനംപുണ്യം നേടി ധന്യത നേടുന്ന അയ്യപ്പ ഭക്തന്മാരുടെ സ്വന്തം നാടാണ് കേരളം. കെട്ടുനിറയ്ക്കലിന്റേയും ശരണം വിളികളുടേയും അരവണ മധുരത്തിന്റേയും മണ്ഡലകാലം വന്നെത്തുമ്പോള്‍ അയ്യപ്പനിരിക്കുന്ന ശബരിമലയുടെ ഐതിഹ്യവും ചരിത്രവും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ശബരിമല ക്ഷേത്രത്തിന്റെ ഉത്പ്പത്തിയെക്കുറിച്ചും വികാസത്തെക്കുറിച്ചും ശബരിമലയുണ്ടായ വര്‍ഷത്തെക്കുറിച്ചും പലവിധത്തിലുള്ള കഥകളും സംഭവങ്ങളും ഐതീഹ്യങ്ങളുമാണ് പ്രചാരത്തിലുള്ളത്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം. (Sabarimala temple history)

വിഷ്ണുവിന്റേയും ശിവന്റേയും പുത്രനാണ് അയ്യപ്പനെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആദ്യം ശബരിമലയിലുണ്ടായിരുന്ന ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയില്‍ ബ്രഹ്മചാരി സങ്കല്‍പ്പത്തിലുള്ള അയ്യപ്പസ്വാമി വിലയം പ്രാപിച്ചെന്ന് ഒരു വിശ്വാസമുണ്ട്. ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണ് അയ്യപ്പനെന്ന് മറ്റൊരു വിശ്വാസവുമുണ്ട്. മലദൈവമായിരുന്ന ചാത്തപ്പനാണ് പിന്നീട് ശാസ്താവായി മാറിയതെന്ന് ചില വിശ്വാസങ്ങള്‍ പറയുന്നു.

Read Also: സന്നിധാനത്ത് അയ്യപ്പന്മാർക്ക് സുരക്ഷയൊരുക്കി കേരള പൊലീസ്: വെർച്വൽ ക്യൂ കടന്നത് 37,348 അയ്യപ്പന്മാർ

പമ്പയുടെ തീരത്ത് കഴിഞ്ഞിരുന്ന ബുദ്ധമതാനുയായി ആയ അയ്യപ്പന്‍ ശത്രുക്കളെ ഭയന്ന് രാജ്യം വിട്ടോടിയ പാണ്ഡ്യരാജാവിനെ സഹായിച്ച അയ്യപ്പന്‍ എന്ന വീരന് സംഘകാലത്ത് വീരാരാധനയിലൂടെ ദേവത്വം നല്‍കപ്പെട്ടെന്നും പരശുരാമന്‍ കേരളത്തിന്റെ രക്ഷയ്ക്കുവേണ്ടി സ്ഥാപിച്ച ശബരിമല ശാസ്ത്രാക്ഷേത്രവുമായി ഈ ആരാധന സംയോജിക്കപ്പെട്ടുവെന്നും വിശ്വാസമുണ്ട്. അവലോകിതേശ്വരന്‍ എന്ന ബുദ്ധന്റെ മറ്റൊരു പേരാണു പര്‍ണ്ണശബരി എന്നു ബുദ്ധഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. കാടിനുള്ളില്‍ താമസിക്കുന്ന ബുദ്ധനെന്നാണ് ഇതിനര്‍ത്ഥം. ഇതില്‍ നിന്നാണ് ശബരിമല എന്ന പേരുണ്ടായതെന്നും ഒരു ചരിത്രം പറയുന്നു. മലയരയര്‍ ആരാധിച്ചിരുന്ന ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ 16-ാം നൂറ്റാണ്ടില്‍ ഗുപ്തകാലത്ത് ഉണ്ടായിവന്ന ഹിന്ദുവിശ്വാസങ്ങളിലേക്ക് സ്വാംശീകരിക്കപ്പെട്ടുവെന്ന് ഒരു വിഭാഗം വാദിക്കുന്നു.

ക്രിസ്തുവര്‍ഷം 1891ല്‍ പന്തളം രാജവംശം തിരുവിതാംകൂറുമായി ലയിക്കപ്പെട്ടതോടെയാണ് ശബരിമല തിരുവിതാംകൂറിന്റെ ഭാഗമാകുന്നത്. നിരവധി തവണ ശബരിമലക്ഷേത്രം അഗ്നിയ്ക്കിരയാകുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1902ലും 1950ലും ക്ഷേത്രം അഗ്‌നിബാധക്കിരയാക്കപ്പെട്ടു.1902 ല്‍ ഉണ്ടായ അഗ്‌നിബാധക്ക് ശേഷം 1910ല്‍ പുനരുദ്ധാരണം ചെയ്തു. 1950ല്‍ ക്രിസ്തീയ മതമൗലികവാദികള്‍ ക്ഷേത്രം തീവയ്ക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പുനരുദ്ധാരണം നടത്തിയാണ് ഇന്നത്തെ പഞ്ചലോഹവിഗ്രഹം നിര്‍മ്മിച്ച് പ്രതിഷ്ഠിച്ചത്. ചെങ്ങന്നൂരിലെ പ്രസിദ്ധ വിശ്വകര്‍മ്മ കുടുംബമായ തട്ടാവിള കുടുംബത്തിലെ അംഗങ്ങളായിരുന്ന നീലകണ്ഠപണിക്കരും അയ്യപ്പപ്പണിക്കരും ചേര്‍ന്നാണ് തകര്‍ത്ത വിഗ്രഹത്തിന്റെ അതേ മാതൃകയിലുള്ള നിലവിലെ വിഗ്രഹം നിര്‍മ്മിച്ചത്. 1951 മേയ് 17നാണ് ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടന്നത്.

Story Highlights: Sabarimala temple history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here