ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും അവഗണിക്കപ്പെട്ടു, മോനേ സഞ്ജു..അടുത്ത വേൾഡ് കപ്പ് നിന്റേയും കൂടിയാവട്ടേ: മനോജ് കുമാർ

ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ടീമിന്റെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികൾക്ക് സമ്മാനിച്ചിരിക്കുന്നത് എന്ന് സോഷ്യൽ മീഡിയവാളുകളിൽ നിന്നും വ്യക്തമാണ്. ഈ അവസരത്തിൽ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മനോജ് കുമാർ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.(Actor Manoj Kumar support over Sanju Samson)
സഞ്ജു നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ? വെറുതെ ചിന്തിച്ച് പോവുന്നു. എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ. സാരമില്ലെന്നും മനോജ് കുമാർ കുറിക്കുന്നു.
Read Also: ശരണം വിളികളോടെ സന്നിധാനം: ഏറ്റവും കൂടുതൽ ഭക്‌തർ എത്തിയത് ഇന്നലെ
സഞ്ജു സാംസണിനെ കുറിച്ചാണ് മനോജിന്റെ പോസ്റ്റ്. “മോനേ സഞ്ജു ….. നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ …. ??വെറുതെ ചിന്തിച്ച് പോവുന്നു ….എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ….സാരമില്ല …. അടുത്ത World cup നിന്റേയും കൂടിയാവട്ടേ”, എന്നാണ് നടൻ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം ലോകകപ്പ് ഫൈനലിലെ അവസാന 10 ഓവറില്‍ നമ്പര്‍ വണ്‍ ട്വന്റി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. എന്നാല്‍ ടീം അത്രത്തോളം മികച്ച പ്രകടനം ആവശ്യപ്പെടുന്ന സമയം ദയനീയമായ പരാജയപ്പെടുകയായിരുന്നു സൂര്യകുമാര്‍ യാദവ്. ഇതോടെ സഞ്ജു സാംസണിന് പകരം സൂര്യകുമാറിനെ ടീമിലെടുത്ത മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ ഒരിക്കല്‍ കൂടി വിമര്‍ശനവുമായി എത്തുകയാണ് ആരാധകര്‍.
അഹമ്മദാബാദിലെ കലാശപ്പോരില്‍ ഒരു ബൗണ്ടറി മാത്രമാണ് സൂര്യകുമാറിന് അടിക്കാനായത്. 28 പന്തില്‍ നിന്ന് നേടിയത് 18 റണ്‍സ്. ഫോമിലുള്ള, സ്ഥിരത പുലര്‍ത്തിയ താരങ്ങള്‍ വേറെ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് സൂര്യകുമാര്‍ യാദവിനെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി എന്നതില്‍ ടീം മാനേജ്മെന്റ് വിശദീകരണം നല്‍കേണ്ടതുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.
Story Highlights: Actor Manoj Kumar support over Sanju Samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here