ഒന്നാം സമ്മാനം 75 ലക്ഷം;വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള ഭാഗ്യക്കുറിയുടെ വിൻ വിൻ W 744 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 75 ലക്ഷം WL 627833 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WA 246650 എന്ന ടിക്കറ്റിനാണ്. 40 രൂപയാണ് വിൻ വിൻ ടിക്കറ്റ് വില.
ലോട്ടറി വകുപ്പിന്‍റെ വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം പരിശോധിക്കാം. എല്ലാ തിങ്കളാഴ്ചയുമാണ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ്.
വിൻ വിൻ ലോട്ടറി സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. എന്നാൽ 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ലോട്ടറി ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ കൈമാറണം. 30 ദിവസത്തിനുള്ളിൽതന്നെ ടിക്കറ്റ് കൈമാറേണ്ടതുണ്ട് എന്നത് നിർണായകമാണ്.
Story Highlights: Kerala Win Win W.744 Lottery Result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here