വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചു; കൊല്ലത്ത് പതിനാലുകാരന് ക്രൂരപീഡനം

കൊല്ലം പത്തനാപുരം മാങ്കോട് പതിനാലുകാരന് ക്രൂരപീഡനമെന്ന് പരാതി. പതിനാലുകാരനെ അഞ്ച് പേർ ചേർന്ന് ആക്രമിച്ചു. വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചതായി പരാതിയുണ്ട്. ( kollam 14 year old boy attacked by 5 men )
മാങ്കോട് സ്വദേശികളായ അഞ്ച് പേരാണ് ആക്രമണം നടത്തിയത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. ‘എന്റെ കൂട്ടുകാരനെ വിളിക്കാൻ പോയതാണ്. അവിടടുത്ത് അജിത്തും രാജേഷും മദ്യപിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അവർ എന്നെ കണ്ടപ്പോൾ ഇവൻ വിലക്കൂടിയ പാന്റും ഷർട്ടുമാണ് ഇട്ടിരിക്കുന്നത് ഊരടാ എന്ന് പറഞ്ഞു. എന്നിട്ട് എന്റെ മർമത്തിൽ കത്തിയെടുത്ത് വച്ച് മുറിക്കാൻ തുടങ്ങി. ഞാൻ ശബ്ദമുണ്ടാക്കി കരഞ്ഞപ്പോൾ എന്നെ വിട്ടു’ – ബാലൻ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: കൊച്ചിയില്‍ അസം സ്വദേശിയായ കുട്ടിക്ക് നേരെ അധ്യാപകന്റെ പീഡനം; ഉപദ്രവിച്ചത് ക്ലാസ്മുറിയില്‍വച്ച്
സംഭവത്തിൽ പത്തനാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തു. അജിത്ത്(26), രാജേഷ്(31), അഖിൽ(25), അനീഷ്(25), അജിത്ത്(30) എന്നിവരെ കസ്റ്റഡിയിലെടുത്തു.
Story Highlights: kollam 14 year old boy attacked by 5 men
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here