Advertisement

നവകേരള സദസ് ചരിത്ര സംഭവം; യുഡിഎഫിന്റെ ഭാഗമായിട്ടുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നു; എം വി ഗോവിന്ദൻ

November 20, 2023
2 minutes Read
ed attack cpim govindan

നവകേരള സദസ് ചരിത്ര സംഭവമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫിന്റെ ഭാഗമായിട്ടുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നു. ഇനിയും കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് എത്തുമ്പോൾ കൂടുതൽ മനസിലാകുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.(M V Govindan on Navakerala sadas)

കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ. പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ്. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖർ പങ്കെടുത്തു. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

Read Also: അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന 78 കാരൻ മരിച്ചു

11 മണിക്ക് പയ്യന്നൂരിലും 3 മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകൾ. ശക്തികേന്ദ്രങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സിപിഐഎം ശ്രമം. നാളെയും മറ്റന്നാളും കണ്ണൂർ ജില്ലയിൽ മന്ത്രിസഭയുടെ പര്യടനം തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളിൽ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സിൽ എത്തിയത്.

നവകേരള സദസിൽ കാസർഗോഡ് ജില്ലയിൽ ലഭിച്ചത് 14,600 പരാതികൾ. മഞ്ചേശ്വരം മണ്ഡലം 1908, കാസർഗോഡ് മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂർ മണ്ഡലം 2567 എന്നിങ്ങനെ പരാതികളുടെ മണ്ഡലം തിരിച്ചുള്ള വിശദാംശങ്ങൾ.

Story Highlights: M V Govindan on Navakerala sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top