Advertisement

ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു; ഹമാസ് തലവൻ

November 21, 2023
2 minutes Read
Israel-Hamas

​ഗസ്സയിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് തലവൻ. ഹമാസ് ഉദ്യോഗസ്ഥർ ഇസ്രയേലുമായി ഉടമ്പടി കരാറിലെത്താൻ അടുത്തുവെന്നും ഖത്തറി മധ്യസ്ഥർക്ക് സംഘം മറുപടി നൽകിയിട്ടുണ്ടെന്നും ഇസ്മായിൽ ഹനിയ്യ അറിയിച്ചു.

എന്നാൽ കരാർ എത്രനാൾ നീണ്ടുനിൽക്കും, ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, ഇസ്രായേലിലെ ഫലസ്തീൻ തടവുകാർക്കായി ഹമാസ് കൈവശം വച്ചിരിക്കുന്ന ഇസ്രായേലി ബന്ദികളെ കൈമാറൽ എന്നിവയെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നതെന്ന് ഹമാസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇരുവിഭാഗവും സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്നും ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും ഇസത്ത് എൽ റെഷിഖ് പറഞ്ഞു. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസ് 240 ഓളം പേരെ ബന്ദികളാക്കിയിരുന്നു. മൂന്ന് ദിവസത്തെ വെടിനിർത്തലിന് പകരമായി 50 ബന്ദികളെ കൈമാറാൻ ഖത്തറി മധ്യസ്ഥർ ഹമാസും ഇസ്രായേലും ഒരു കരാറിന് ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തു. ഇത് ​ഗസ്സയിലെ സാധരണ ജനത്തിന് അടിയന്തര സഹായം നൽകുന്നത് വർധിപ്പിക്കാൻ കഴിയും.

അതേസമയം ​ഗസ്സയിൽ ഇസ്രയേൽ ആശുപത്രികൾക്ക് നേരെയും അഭയാർഥി ക്യാമ്പിന് ആക്രമണം തുടരുകയാണ്. ചൊവ്വാഴ്ച അർധരാത്രി സെൻട്രൽ ​ഗസ്സയിലെ നുസെറാത്ത് ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 17 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.

Story Highlights: Hamas chief says close to truce agreement with Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top