ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിൽ രണ്ട് അൺക്യാപ്ഡ് ഓൾറൗണ്ടർമാർ ഇടം നേടി. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഡിസംബർ 3 നാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം.
ഷെർഫെയ്ൻ റൂഥർഫോർഡും മാത്യു ഫോർഡുമാണ് ടീമിൽ ഇടംനേടിയ ഓൾറൗണ്ടർമാർ. ഷായ് ഹോപ് വീണ്ടും ടീമിനെ നയിക്കും. അൽസാരി ജോസഫാണ് പുതിയ വൈസ് ക്യാപ്റ്റൻ. പരിചയസമ്പന്നരായ വിക്കറ്റ് കീപ്പർ/ബാറ്റ്‌സ്മാൻ ഷെയ്ൻ ഡൗറിച്ച്, ഓപ്പണർ ജോൺ യോഹാൻസ് ഒട്ട്‌ലി എന്നിവർ ടീമിൽ തിരിച്ചെത്തി.
നിക്കോളാസ് പൂരനും ജേസൺ ഹോൾഡറും ഇല്ലാതെയാണ് വിൻഡീസ് ഇറങ്ങുന്നത്. പൂരൻ ടി20 ക്കും, ഹോൾഡർ ടെസ്റ്റ് ക്രിക്കറ്റിനും മുൻഗണന നൽകുന്നുവെന്ന കാരണം പറഞ്ഞാണ് ടീമിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഡിസംബർ 3, 6 തീയതികളിൽ ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് മത്സരങ്ങൾ. ഡിസംബർ 9 ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിലാണ് അവസാന മത്സരം.
Story Highlights: Two Uncapped Payers In West Indies Squad To Face England
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here