Advertisement

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു

November 22, 2023
Google News 2 minutes Read
Four soldiers martyred in an encounter with terrorists in Jammu and Kashmir

ജമ്മു കശ്മീരിലെ രജൗരിയിൽ നാല് സൈനികർക്ക് വീരമൃത്യു. സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഓഫീസർമാർക്കും 2 ജവാൻമാർക്കും ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു.

ഇന്ന് പുലർച്ചെയാണ് രജൗരിയിലെ കാലെക്കോട്ട മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചത്. തുടർന്ന് സൈന്യം മേഖലയിൽ തെരച്ചിൽ നടത്താൻ എത്തിയപ്പോൾ ഭീകരർ വെടിവെയ്ക്കുകയായിരുന്നു. ഒരു ഭീകരനെയും ഏറ്റുമുട്ടലിൽ വധിച്ചെന്ന് സൈന്യം പറഞ്ഞു.

Story Highlights: Four soldiers martyred in an encounter with terrorists in Jammu and Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here