Advertisement

കലോത്സവ വേദിയിൽ തല്ലുമാല; നാല് അധ്യാപകർക്കെതിരെ കേസെടുത്തു

November 23, 2023
Google News 1 minute Read

ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുമാല. പാലക്കാട് മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.ഓവര്‍റോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ നല്‍കിയ ശേഷം വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തിയത് അതിരുകടന്നപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്.ലാത്തിവീശിയാണ് പൊലീസ് ഒടുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും ശാന്തരാക്കിയത്.

ചാമ്പ്യന്‍ഷിപ്പ് ട്രോഫി വിതരണത്തിന് ശേഷം വിജയികളായവര്‍ പടക്കം പൊട്ടിച്ചു.പടക്കത്തിന്റെ ചീളുകള്‍ ദേഹത്തേക്ക് പതിക്കുന്നുവെന്നാരോപിച്ചാണ് ആദ്യം വാക്കേറ്റമുണ്ടായത്,പിന്നീട് അത് സംഘര്‍ഷത്തിലേക്ക് വഴിമാറി.കസേരകള്‍ അടക്കം എടുത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലി.അധ്യാപകര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് സംഘാടകര്‍ പലകുറി ആവശ്യപ്പെട്ടെങ്കിലും അധ്യാപകരും നിസ്സഹായരായി

തുടര്‍ന്ന് പൊലീസെത്തി ലാത്തി വീശിയാണ് പ്രശ്‌നം പരിഹരിച്ചത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റവര്‍ മണ്ണാര്‍ക്കാട് മദര്‍,വൈശാഖ് ആശുപത്രികളില്‍ ചികിത്സയിലാണ്.സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.

Story Highlights: Clash during Kalolsavam Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here