ആലപ്പുഴ പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി

ആലപ്പുഴ പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി. 65 വയസുള്ള സെബാസ്റ്റിയനാണ് കൊല്ലപ്പെട്ടത്. മകൻ സെബിൻ ക്രിസ്റ്റിയെ (26) പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ( alappuzha punnapra bed ridden man killed by son )
കിടപ്പ് രോഗിയായിരുന്നു സെബാസ്റ്റ്യൻ ഒരു ദിവസം മുൻപാണ് കൊല്ലപ്പെട്ടത്. എന്നാൽ കട്ടിലിൽ നിന്ന് വീണു മരിച്ചു എന്നാണ് സെബിൻ പൊലീസിൽ അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സെബാസ്റ്റ്യന്റേത് കൊലപാതകം എന്ന് തെളിഞ്ഞു.
കട്ടിൽ നിന്ന് വീണ് മരിച്ചതാണെന്ന് വീട്ടുകാരെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാൽ വാക്കർ കൊണ്ടാണ് സെബിൻ പിതാവിനെ അടിച്ചുകൊന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സെബിൻ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു.
Story Highlights: alappuzha punnapra bed ridden man killed by son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here