ദമ്മാം ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

ഒ.ഐ.സി.സി ദമ്മാം റീജ്യൺ കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ദമ്മാമിൽ നടന്ന ജനറൽബോഡി യോഗത്തിൽ റീജ്യണൽ കമ്മിറ്റി ചുമതലപ്പെടുത്തിയ വരണാധികാരി ശിഹാബ് കായംകുളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയെ 2023 – 2025 കാലയളവിൽ നയിക്കുവാൻ പ്രസിഡണ്ടായി സുരേഷ് റാവുത്തറായും ഷിനാസിനെ ജനറൽ സെക്രട്ടറിയായും ട്രഷററായി ഷാനവാസ് ഖാനെയും തെരഞ്ഞെടുത്തു.
മുൻ ജില്ലാ പ്രസിഡൻ്റ് നൗഷാദ് തഴവ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക രേഖകൾ നിയുക്ത പ്രസിഡൻ്റ് സുരേഷ് റാവുത്തറിന് കൈമാറി. ബുർഹാൻ ലബ്ബ, ബിജുമോൻ യാക്കോബ്, മുനീർ ജമാൽ എന്നിവരെ വൈസ് പ്രസിഡന്റ്മാരായും തെരഞ്ഞെടുത്തു. നൗഷാദ് തഴവ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ബാബുസാലം സ്വാഗതവും ഇജാസ് നന്ദിയും പറഞ്ഞു.
Story Highlights: Dammam OICC Kollam District Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here