Advertisement

പി.സി മാത്യുവിന് ഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ അംഗീകാരം

November 24, 2023
Google News 3 minutes Read
Garland City Council Endorses PC Mathew

ഗാര്‍ലാന്‍ഡ് സിറ്റിയുടെ മികച്ച സിവിക് സര്‍വീസിനുള്ള പുരസ്‌കാരം പി. സി. മാത്യുവിന്. ഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലിന്റെ ‘ഗാര്‍ലാന്‍ഡ് റീഇമാജിന്‍ഡ്’ എന്ന പേരില്‍ നടത്തിയ വാര്‍ഷിക ഡിന്നര്‍ പാര്‍ട്ടിയില്‍ ഗാര്‍ലാന്‍ഡ് സിറ്റിയുടെ വിവിധ ബോര്‍ഡംഗങ്ങളുടെയും കമ്മീഷന്‍ അംഗങ്ങളുടെയും സിറ്റി കൗണ്‍സിലിന്റെയും സംയുക്ത സാന്നിധ്യത്തിലാണ് മേയര്‍ സ്‌കോട്ട് ലെമേ പ്ലാക് നല്‍കിയത്. 2022-23 വര്‍ഷം എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് കമ്മ്യൂണിറ്റി അഡൈ്വസറി ബോര്‍ഡില്‍ അനുഷ്ടിച്ച സേവനത്തിനാണ് അംഗീകാരം.(Garland City Council Endorses PC Mathew)

പി സി മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ആന്‍ ഓത്ത് ഫോര്‍ സര്‍വൈവല്‍’ (‘ഉണര്‍വ്) എന്ന പരിസ്ഥിതി ഹ്രസ്വ ചിത്രം ബോര്‍ഡ് മീറ്റിംഗില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളി സംഘടനകളില്‍ സജീവമായ ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ സഘടനയ്ക്ക് രൂപം നല്‍കി സാമൂഹ്യ സേവനത്തിന് മുന്‍തൂക്കം നല്‍കിയുള്ള പി. സി. മാത്യുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡാലസിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയുമുണ്ട്.

Read Also: ഹമാസ് ബന്ദികളുടെ വിവരങ്ങൾ കൈമാറായില്ല; ഗസ്സയിൽ താത്കാലിക വെടിനിർത്തൽ നാളെയെ സാധ്യമാകൂവെന്ന് ഇസ്രയേൽ

റസ്റ്റിക്ക് ഓക്‌സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഷോര്‍സ് ഓഫ് വെല്ലിങ്ടണ്‍ ഹോം ഔനേഴ്സ് അസോസിയേഷന്‍ ട്രഷറര്‍, ഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ സീനിയര്‍ സിറ്റിസണ്‍സ് കമ്മീഷന്‍സ് എന്നിവടങ്ങളിലാണ് പി സി മാത്യൂവിന്റെ നിലവിലെ സേവനം.

Story Highlights:Garland City Council Endorses PC Mathew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here