സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്നിട്ടും നീതി ലഭിച്ചില്ല; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. പോലീസ് റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ടാണ് സമര പ്രഖ്യാപനം. നാളെ കോഴിക്കോട് നടക്കുന്ന നവകേരള സദസ്സില്‍ മറുപടി പ്രതീക്ഷിക്കുന്നതായി സമരസമിതി അറിയിച്ചു. അല്ലങ്കില്‍ നവ കേരള സദസ്സ് അവസാനിക്കുന്നഡിസംബര്‍ 23ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്താണ് ഹര്‍ഷിനയുടെ തീരുമാനം.
സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന ഹര്‍ഷിനയ്ക്ക് നീതി ലഭിക്കാതായതോടെയാണ് വീണ്ടും സമര പ്രഖ്യാപനവുമായി ഹര്‍ഷിന രംഗത്തെത്തിയത്. നാളെ സര്‍ക്കാരിന്റെ നവകേരള സദസ് കോഴിക്കോട് നഗരത്തില്‍ എത്തുമ്പോള്‍ വിഷയത്തില്‍ തുടര്‍ നടപടി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം.
Read Also:ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; വഴിത്തിരിവായത് ഹർഷിനയുടെ എംആർഐ റിപ്പോർട്ട്
നാളെ മറുപടി ലഭിച്ചില്ലങ്കില്‍ നവകേരള സദസ് സമാപിക്കുന്ന ഡിസംബര്‍ 23ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം. നാല് ആരോഗ്യ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് 104 ദിവസം നീണ്ടു നിന്ന സമരം ഹര്‍ഷിന അവസാനിപ്പിച്ചത്.
Story Highlights: Harshina moves to protest again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here