വ്യാജ ഐ ഡി കാർഡ് ആരോപണം; പരാതി കിട്ടി, രാഹുൽ മാങ്കൂട്ടത്തിലിനെ വിശ്വാസമുണ്ട്; കെ.സുധാകരൻ

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണം കെപിസിസിക്ക് പരാതി ലഭിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ആരോപണം അന്വേഷിക്കും. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിശ്വാസമുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.മുൻ വിധിയോടെ കെ.പി.സി.സി അഭിപ്രായം പറയുന്നില്ല.(K Sudhakaran Support on Rahul Mankoothil)
Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ പ്രതികരിക്കൂ.അന്വേഷിച്ച് കൃത്യമായി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ ഇതിന് നേതൃത്വം കൊടുക്കില്ല.രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കാര്‍ മറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതിന് തെറ്റില്ല. ഇതെല്ലാം ആരോപണമാണ്.അന്വേഷണത്തിന് സമിതിയെ നിയോഗിക്കുമെന്നും സുധാകരൻ പറഞ്ഞു.
Story Highlights: K Sudhakaran Support on Rahul Mankoothil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here