എഴുതാൻ മടിയുള്ളവർക്ക് ആത്മകഥ എഴുതിനൽകും രാംദാസ്

വ്യക്തികള്‍ അവരുടെ ജീവിതകഥ പറയുന്ന മാധ്യമമാണ് ആത്മകഥ. തങ്ങളുടെ ജവിതത്തിലെ ഇതുവരെ വെളിപ്പെടുത്താത്ത പല കഥകളും പ്രശസ്തരടക്കം തുറന്നുപറയുന്നത് ആത്മകഥകളിലൂടെയാണ്. ചിലര്‍ സ്വയമേ ആത്മകഥ എഴുതാറുണ്ട്. എന്നാല്‍ സമയമോ സാഹചര്യമോ അടക്കം ചിലര്‍ക്ക് സ്വയം ആത്മകഥയെഴുതാന്‍ സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ പ്രമുഖരടക്കം സമീപിക്കുന്ന ഒരാളുണ്ട്, ആത്മകഥാ രചയിതാവ്-രാംദാസ്.(Ramdas writes autobiography for others)
മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രാംദാസ് ഇതിനോടകം ആറ് പേരുടെ ആത്മകഥകള്‍ക്കാണ് തന്റെ തൂലിക ചലിപ്പിച്ചത്. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ‘ദൈവത്തിന്റെ നാമത്തില്‍’, ടീക്കാറാം മീണയുടെ ‘തോല്‍ക്കില്ല ഞാന്‍’ , മുഹമ്മദ് അലി ശിഹാബ് ഐഎഎസിന്റെ ‘വിരലറ്റം’, ഡോ ഇ കെ നാരായണന്‍കുട്ടി വാര്യരുടെ ‘കാന്‍സര്‍ കഥ’ പറയുമ്പോള്‍ എന്നിവയുള്‍പ്പെടെയാണിത്. ഡോ.ബി എന്ന ആത്മകഥയാണ് (ഒരു ലോകപ്രശസ്ത ന്യൂറോ സര്‍ജന്റെ വിസ്മയിപ്പിക്കുന്ന ജീവിതം) താന്‍ എഴുതിയതില്‍ വച്ച് ഏറ്റവും അത്ഭുതകരമായ ജിവിതമെന്ന് തോന്നിയിട്ടുള്ളതെന്ന് രാംദാസ് പറയുന്നു.
ആത്മകഥകള്‍ യഥാര്‍ത്ഥത്തില്‍ ഒരു സത്യവാങ്മൂലമാണെന്നും ആത്മകഥയെഴുതാന്‍ ധൈര്യം വേണമെന്നും രാംദാസ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Ramdas writes autobiography for others
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here