60 ഓളം നവാഗതർ ഒരുമിക്കുന്ന ‘സോറി’ എത്തുന്നു

അണിയറയിലും അരങ്ങിലുമായി 60 നവാഗതർ ഒരുക്കുന്ന ‘സോറി’ എന്ന സിനിമ ചിത്രീകരണം പൂർത്തിയായി. ‘സോറി’യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അക്ഷയ് ചന്ദ്രശോഭ അശോക് ആണ്. സീമ ദേവരാജും, അബ്സൊല്യൂട് റയട്ടും ചേർന്നാണ് നിർമ്മാണം.
കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 2022 IDSFFK ൽ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായിമയിൽ നിന്നുണ്ടായ സൃഷ്ട്ടിയാണ്. വ്യത്യസ്തമായ ത്രില്ലർ, ഡ്രാമ സ്വഭാവമുള്ള സിനിമയായിരിക്കും ‘സോറി’ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ആരോമൽ ദേവരാജ്, അഷ്‌കർ അലി, രെഖനാ ബിജു, അമൽ കെ ഉദയ്, അശ്വിൻ മോഹൻ, ഫിജോ ഫിൽപ്പ്, അമൽ ജോൺ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരുൺ രാംദാസും, ചിത്രസംയോചകൻ ആഷിക്ക് പുഷ്പരാജും, പശ്ചാത്തല സംഗീത സംവിധായകൻ കമൽ അനിലും ആണ്. ആശയങ്ങൾ രാജാവാകുന്ന പുതിയ കാലഘട്ടം ‘സോറി’ യെ ഇരു കൈയും നീട്ടി വരവേൽക്കും എന്ന് സിനിമയുടെ അണിയറപ്രവർത്തകരും അഭിനയതാക്കളും വിശ്വസിക്കുന്നു.
Story Highlights: Sorry malayalam Movie ready to release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here