Advertisement

വലതുകാൽപാദം മുറിച്ചുമാറ്റി, പ്രമേഹം; അവധി അപേക്ഷ നല്‍കി കാനം രാജേന്ദ്രൻ

November 25, 2023
Google News 2 minutes Read

മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രമേഹത്തെ തുടർന്ന് വലതുകാൽപാദം മുറിച്ചുമാറ്റിയ കാനം ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ കാനം. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നാണ് വലതു കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നത്.(Kanam Rajendrans Right Foot Amputated on Leave)

Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി

ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കൃത്രിമ പാദം ഘടിപ്പിക്കുന്നതിന് ഉൾപ്പെടെ സമയം വേണ്ടിവരും. ഇക്കാലയളവിൽ പാർട്ടിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് എന്തുചെയ്യണമെന്ന് 30ന് ചേരുന്ന സിപിഐ നിർവാഹ സമിതി യോഗം ആലോചിക്കും. ആദ്യം മൂന്ന് വിരലുകൾ മുറിച്ചുമാറ്റിയെങ്കിലും അണുബാധ നിയന്ത്രിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് കാൽപാദം മുറിക്കുകയായിരുന്നു.

കാനത്തിൻറെ അവധി അപേക്ഷ പരിഗണിക്കുന്ന നിർവാഹ സമിതി പകരം താത്ക്കാലിക സംവിധാനം ഒരുക്കും. താൻ അവധിയിലുള്ള കാലത്ത് മുതിർന്ന നേതാക്കൾ കൂട്ടായി പാർട്ടിയെ നയിക്കണമെന്നാണ് കാനത്തിൻറെ ആഗ്രഹം. അസിസ്റ്റൻറ് സെക്രട്ടറിമാരായ ഈ ചന്ദ്രശേഖരൻ. പി പി സുനീർ, കേന്ദ്ര സെക്രട്ടറിയേറിയ അംഗം ബിനോയ് വിശ്വം, ദേശീയ നിർവാഹ സമിതി അംഗം കെ പ്രകാശ് ബാബു എന്നിവർ കൂടുതൽ ഉത്തരവാദിത്വം നിർവഹിക്കേണ്ടിവരും.

Story Highlights: Kanam Rajendrans Right Foot Amputated on Leave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here