Advertisement

ബെൻ സ്റ്റോക്സും അമ്പാട്ടി റായുഡുവും ഇല്ല, തുഷാർ ദേശ്പാണ്ഡെ തുടരും; പട്ടിക പുറത്തുവിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്

November 26, 2023
Google News 8 minutes Read
csk ipl retained players

വരുന്ന ഐപിഎൽ ലേലത്തിനു മുന്നോടിയായി നിലനിർത്തിയിരിക്കുന്നവരുടെ പട്ടിക പുറത്തുവിട്ട് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്. 16.25 കോടി രൂപ മുടക്കി കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ച ബെൻ സ്റ്റോക്സിനെ ചെന്നൈ റിലീസ് ചെയ്തു. സീസണിൽ കുറേയധികം കളികളിൽ പരുക്കേറ്റ് പുറത്തിരുന്ന സ്റ്റോക്സ് മോശം ഫോമിലായിരുന്നു. (csk ipl retained players)

സ്റ്റോക്സിനൊപ്പം, ഏറെക്കാലമായി ടീമിനൊപ്പമുള്ള അമ്പാട്ടി റായുഡു, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡ്വെയിൻ പ്രിട്ടോറിയസ്, ദക്ഷിണാഫ്രിക്കൻ പേസർ സിസാൻഡ മഗാല, ന്യൂസീലൻഡ് പേസർ കെയിൽ ജമീസൺ, ഇന്ത്യൻ പേസർ ആകാശ് സിംഗ് എന്നിവരെയും സിഎസ്കെ റിലീസ് ചെയ്തു. സുഭ്രാൻശു സേനാപതി, ഭഗത് വർമ എന്നിവർക്കും ഇടം ലഭിച്ചില്ല. അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ശിവാം ദുബെ, ദീപക് ചഹാർ, തുഷാർ ദേശ്പാണ്ഡെ തുടങ്ങിയർ ടീമിലുണ്ട്.

Read Also: ജോ റൂട്ട് ഐപിഎലിൽ നിന്ന് പിന്മാറി; സർഫറാസ് ഖാനെയും മനീഷ് പാണ്ഡെയെയും റിലീസ് ചെയ്ത് ഡൽഹി

നിലനിർത്തിയ താരങ്ങൾ; MS Dhoni(w/c), Ravindra Jadeja, Ajinkya Rahane, Ruturaj Gaikwad, Deepak Chahar, Shivam Dube, Rajvardhan Hangargekar, Tushar Deshpande, Prashant Solanki, Simarjeet Singh, Ajay Mandal, Nishant Sindhu, Shaik Rasheed, Mukesh Choudhary, Moeen Ali, Devon Conway, Mitchell Santner, Maheesh Theekshana, Matheesha Pathirana

റിലീസ് ചെയ്ത താരങ്ങൾ: Ben Stokes (16.25 Cr), Ambati Rayudu (6.75 Cr), Dwaine Pretorius (50 L), Kyle Jamieson (1 Cr), Bhagat Varma (20 L), Sisanda Magala (50 L), Shubhranshu Senapati (20 L), Akash Singh (20 L)

ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് പട്ടിക സമർപ്പിക്കാനുള്ള സമയം. വരുന്ന ഐപിഎൽ സീസണിലേക്കുള്ള ലേലം അടുത്ത മാസം 19നു നടക്കും.

Story Highlights: csk ipl retained players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here