‘ഫുട്ബോളിൽ ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ട്’: ജർമ്മൻ ഇതിഹാസ ഗോൾകീപ്പർ

ഇന്ത്യൻ ഫുട്ബോളിനെ പ്രശംസിച്ച് ജർമ്മൻ ഇതിഹാസ ഗോൾകീപ്പർ ഒലിവർ ഖാൻ. ഫുട്ബോളിൽ ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ടെന്നും ലോകകപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ജിഡി സോമാനി സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫുട്ബോളിൽ ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ട്. ഫുട്ബോളിനോട് ഞാൻ ഇവിടെ കാണുന്ന അഭിനിവേശം അവിശ്വസനീയമാണ്. ഇന്ത്യയുടെ സമ്പന്നമായ കായിക സംസ്കാരവും മനോഹരമായ കളിയും സമന്വയിപ്പിച്ച് ഫുട്ബോളിലേക്ക് സ്വന്തം പാത വെട്ടിത്തെളിക്കാനുള്ള സമയമാണിത്. ആഗോള വേദിയിൽ ഇന്ത്യ ഉടൻ വലിയ ശക്തിയായി മാറുമെന്നും ലോകകപ്പിൽ മത്സരിക്കുമെന്നും ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു’- ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പ്രകടിപ്പിച്ചുകൊണ്ട് ഖാൻ പറഞ്ഞു.
ലയണൽ മെസ്സിയെയോ ക്രിസ്റ്റ്യാനോ റൊണാൾഡോയെയോ പോലെയുള്ള റോൾ മോഡലുകളെ ആരാധിക്കുകയല്ല ഇന്ത്യൻ യുവാക്കൾ ഇപ്പോൾ ചെയ്യേണ്ടത്. മറിച്ച് രാജ്യത്തെ ഫുട്ബോളിനെ മുന്നോട്ട് കൊണ്ടുപോകാൻ ഘടനാപരമായ ഒരു സംവിധാനം ഉണ്ടാക്കണമെന്ന് ഖാൻ അഭിപ്രായപ്പെട്ടു. റോൾ മോഡലുകൾ ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ആത്യന്തികമായി ഇന്ത്യൻ ഫുട്ബോളിനെ മുന്നോട്ട് കൊണ്ടുപോകുന്നത് നാട്ടിൽ വളർന്നു വരുന്ന പ്രതിഭകളാണെന്നും അദ്ദേഹം പറഞ്ഞു.
‘റൊണാൾഡോ, മെസ്സി, ബഫൺ പോലുള്ള കളിക്കാർ യഥാർത്ഥ റോൾ മോഡലുകളാണ്, സംശയമില്ല. പക്ഷേ എന്തുകൊണ്ട് നിങ്ങളുടെ മണ്ണിൽ നിന്ന് ഇന്ത്യൻ കളിക്കാരെയും ഇന്ത്യൻ റോൾ മോഡലുകളെയും ഉണ്ടാക്കിയെടുക്കുന്നില്ല?’-അദ്ദേഹം ചോദിച്ചു.
Story Highlights: India must have structured growth plan in football for youth; Oliver Kahn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here