കുസാറ്റില്‍ മരിച്ചവരുടെ ഇന്‍ക്വസ്റ്റ് രാത്രി തന്നെ പൂര്‍ത്തിയാക്കും; പോസ്റ്റ്‌മോര്‍ട്ടം രാവിലെ

കുസാറ്റില്‍ സംഗീതനിശയ്ക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ രാവിലെ നടക്കും. മരിച്ചവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് രാത്രി തന്നെ പൂര്‍ത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
46 പേരെ കളമശേരി മെഡിക്കല്‍ കോളജിലും 15 പേര്‍ കിന്ററിലും രണ്ട് പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുമാണ് ചികിത്സയിലുള്ളത്. സാറ തോമസ്- കോഴിക്കോട് താമരശേരി സ്വദേശി, ആന്‍ റുഫ്ത- നോര്‍ത്ത് പറവൂര്‍ സ്വദേശിനി, അതുല്‍ തമ്പി-കൂത്താട്ടുകുളം സ്വദേശി, ആല്‍വിന്‍ ജോസ് – പാലക്കാട് മുണ്ടൂര്‍ സ്വദേശി എന്നിവരാണ് മരിച്ചത്. ചികിത്സയിലുള്ളവരുടെ സ്‌കാനിങ് അടക്കം നടക്കുകയാണ്. ഇന്റേണല്‍ ബ്ലീഡ് ഉണ്ടോയെന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ 9മണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വി ഡി സതീശന്‍ പറഞ്ഞു.
കുസാറ്റിലെ ഓപ്പണ്‍ സ്റ്റേജില്‍ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പണ്‍ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോള്‍ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേര്‍ ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓഡിറ്റോറിയത്തില്‍ 700-800 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാര്‍ത്ഥികള്‍ വീഴുകയായിരുന്നു. പിന്‍നിരയില്‍ നിന്നവരും വോളന്റിയര്‍മാര്‍ക്കുമാണ് ഗുരുതര പരിക്കുകള്‍ സംഭവിച്ചത്. 13 പടികള്‍ താഴ്ച്ചായിലേക്കാണ് വിദ്യാര്‍ത്ഥികള്‍ വീണത്.
Story Highlights: Inquest will be completed by night Cusat stampede
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here