Advertisement

കുസാറ്റിലെ അപകടത്തിൽ മരിച്ച സാറ തോമസിൻ്റെ സംസ്കാരം ഇന്ന് നടക്കും

November 27, 2023
Google News 2 minutes Read
cusat sarah thomas funeral

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞ സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 10.30നാണ് സംസ്കാരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 ഓടെയാണ് കൊച്ചിയിൽ നിന്ന് മൃതദേഹം താമരശ്ശേരിയിൽ എത്തിച്ചത്. (cusat sarah thomas funeral)

സാറ പഠിച്ച അൽഫോൻസ ഹയർ സെക്കൻഡറി സ്കൂളിലും വീട്ടിലും പൊതുദർശനമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേരിട്ട് എത്തി സാറയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. കോരങ്ങാട് സ്വദേശികളായ തോമസ് – കൊച്ചുറാണി ദമ്പതികളുടെ മകളാണ് സാറ തോമസ്.

കുസാറ്റ് വിസിക്കെതിരെ സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ കളമശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയിൽ പറയുന്നു.

Read Also: കുസാറ്റ് വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണം; കളമശ്ശേരി പൊലീസിൽ പരാതി നൽകി അഭിഭാഷകൻ

കുസാറ്റിലെ അപകടത്തിന് പിന്നാലെ പരിപാടി നടന്ന ഓഡിറ്റോറിയത്തിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അശാസ്ത്രീയമായ ഓഡിറ്റോറിയത്തിന്റെ ഘടനാരീതി അപകടത്തിന്റെ വ്യാപ്തി വർദ്ധിപിച്ചു എന്നാണ് ആരോപണം. നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശത്താണ് ഓഡിറ്റോറിയം സ്ഥിചെയുന്നത്. 800 അധികം ആളുകളെ ഉൾകൊള്ളവുന്ന വിസ്തീർണം. അകത്തേക്ക് പ്രവേശിക്കാൻ മൂന്ന് ഗേറ്റുകളാണ് ഉള്ളത്. പ്രധാന കാവടത്തിൽ നിന്നും 10 സ്റ്റെപ്പുകൾ ഇറങ്ങിവേണം വേദിയിലേക്ക് എത്താൻ.

ഓഡിറ്റോറിയത്തിന്റെ ഗേറ്റുകൾ ഒരിയ്ക്കലും അകത്തേയ്ക്കു തുറക്കരുത് എന്നാണ് നാഷണൽ ബിൽഡിംഗ് കോഡ്. ഗേറ്റിൽ തന്നെ പടി വെയ്ക്കാൻ പാടില്ലെന്നും പറയുന്നു. ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് കുസാറ്റിലെ ഓഡിറ്റോറിയത്തിന്റെ രൂപ കൽപന.

സംഭത്തിൽ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്നാണ് പൊലീസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. അപകടത്തിൽ നാലുപേരും മരിച്ചത് തിരക്കിനിടയിൽപ്പെട്ട് ശ്വാസം കിട്ടാതെയാണെന്നാന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പൊലീസ് സർജൻ ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

കുസാറ്റിലെ സംഗീത നിശയുടെ വിവരം അറിയിച്ചിട്ടില്ലെന്നും പൊലീസിൻ്റെ അനുമതി വാങ്ങിയിരുന്നില്ല എന്നുമാണ് ഡിസിപി കെ സുദർശൻ പറയുന്നത്. എന്നാൽ, പൊലീസിനോട് കാര്യം വാക്കാൽ പറഞ്ഞിരുന്നു എന്ന് വൈസ് ചാൻസിലർ പിജി ശങ്കരൻ അറിയിക്കുന്നു. ഓദ്യോഗികമായി അറിയിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: cusat sarah thomas funeral today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here