വയോധിക പുഴുവരിച്ച നിലയിൽ കണ്ട സംഭവത്തിൽ അടിയന്തിരമായി ആരോഗ്യ സംഘത്തെ അയക്കും

അതിരപ്പള്ളി മലക്കപ്പാറ വീരമ്മൻ കുടിയിൽ വയോധിക പുഴുവരിച്ച നിലയിൽ കണ്ട സംഭവത്തിൽ അടിയന്തിരമായി ആരോഗ്യ സംഘത്തെ അയക്കും. ഇതു സംബന്ധിച്ച നിർദേശം പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നൽകി.
കുടിയിലെ താമസക്കാരിയായ കമലമ്മ എന്ന വയോധികയാണ് പുഴുവരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം ട്രൈബൽ ഓഫീസറും ആരോഗ്യ സംഘവും ഇവരെ വീട്ടിലെത്തി ശുശ്രൂഷിച്ചിരുന്നു. ആശുപത്രിയിലാക്കാൻ ശ്രമിച്ചിട്ടും ഇവർ കൂട്ടാക്കിയില്ല.
തുടർന്ന് ചികിൽസ നൽകി മടങ്ങുകയായിരുന്നു. ഇവർക്കാവശ്യമായ ചികിൽസ നൽകി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിച്ചു.
Story Highlights: Elderly women found untreated; A medical team will be sent immediately
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here