Advertisement

ഒടുവിൽ ഉറപ്പിച്ചു, അനിയൻ‌ കുട്ടൻ തിരിച്ചെത്തി; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ!

November 27, 2023
Google News 2 minutes Read
Hardik Pandya

ഐപിഎൽ 2024ലേക്കുള്ള താരക്കൈമാറ്റങ്ങളെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രത്യേകിച്ച് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെക്കുറിച്ച് ഉയർന്നിരുന്നത്. കഴിഞ്ഞദിവസമാണ് താരം മുംബൈയിലേക്ക് തിരിച്ചെത്തുന്നു എന്ന റിപ്പോർട്ടുകൾ ഉയർന്നുവന്നത്. എന്നാൽ വ്യക്തമായ സ്ഥിരീകരണങ്ങൾ ലഭ്യമല്ലായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് അവസാനം നൽകി ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് തിരിച്ചെത്തിയെന്നാണ് പുതിയ റിപ്പോർട്ട്.(IPL 2024 Hardik Pandya back to Mumbai Indians)

ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരിച്ചുപിടിച്ചെന്നാണ് അനൗദ്യോ​ഗിക വിവരം. മുംബൈ, ഗുജറാത്ത് ടീമുകൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ‘ഹാർദിക്കിന്റെ കൈമാറ്റം വൈകിട്ട് അഞ്ചു മണിയോടെ പൂർത്തിയായി. കരാർ പ്രകാരം ഇപ്പോൾ താരം മുംബൈ പ്ലയർ ആയി. ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു കൈമാറിയാണ് താരത്തെ ടീമിലെത്തിക്കാൻ കഴിഞ്ഞത്’ ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥനും ഐപിഎൽ ഗവേണിംഗ് കൗൺസിൽ അംഗവും പിടിഐയോട് പ്രതികരിച്ചു.

15 കോടി രൂപ മൂല്യമുള്ള ഹാർദിക്കിനെ സ്വന്തമാക്കാൻ അക്കൗണ്ടിൽ പണം ബാക്കിയില്ലെന്നതായിരുന്നു മുംബൈ നേരിട്ട പ്രധാന വെല്ലുവിളി. ഇതിനായി കഴിഞ്ഞവർഷത്തെ ലേലത്തിൽ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് കൈമാറുകയായിരുന്നു. കൂടാതെ 8 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഡിസംബർ 19ന് ദുബായിലാണ് താരലേലം നടക്കുന്നത്.

ഗുജറാത്ത് ടൈറ്റൻസിലെ രണ്ട് സീസണുകളിൽ 30 ഇന്നിംഗ്‌സിൽ 41.65 ശരാശരിയിലും 133.49 സ്ട്രൈക്ക് റേറ്റിലും 833 റൺസും 8.1 ഇക്കോണമിയിൽ 11 വിക്കറ്റും ഹാർദിക് പാണ്ഡ്യ സ്വന്തമാക്കി. ഐപിഎൽ കരിയറിലാകെ 123 മത്സരങ്ങളിൽ 2309 റൺസും 53 വിക്കറ്റും ഹാർദിക് പാണ്ഡ്യയുടെ പേരിലുണ്ട്. ഹാർദിക് പാണ്ഡ്യ 2015 മുതൽ 2021 വരെ മുംബൈ ഇന്ത്യൻസിൻറെ താരമായിരുന്നു. മുംബൈ ഇന്ത്യൻസിനൊപ്പം 2015, 2017, 2019, 2020 വർഷങ്ങളിൽ ഹാർദിക് പാണ്ഡ്യ കിരീടം നേടിയിട്ടുണ്ട്.

Story Highlights: IPL 2024 Hardik Pandya back to Mumbai Indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here